റാന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് പത്തനംതിട്ട അഡിഷണൽ ജുഡീഷണൽ മജിസ്‌ട്രേട്ടിന്റെ കാർ തകർന്നു . വടശേരിക്കര മാടമണ്ണിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തെലുങ്കാന സ്വദേശികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങി പ്പോയതാണ് അപകട കാരണം. തീർത്ഥാടകർക്ക് നിസാര പരിക്കുണ്ട്. .