19-sob-s-sreesanth
എസ്. ശ്രീശാന്ത്

മല്ലപ്പള്ളി :കോട്ടാങ്ങൽ പടയണി കണ്ടുമടങ്ങവെ വിദ്യാർത്ഥി ആറ്റിൽ വീണു മരിച്ചു. മണിമല മൈലാട്ടുപാറ
എസ്. ശ്രീശാന്ത് (17) ആണ് മരിച്ചത്. ഭാരതീയവേലൻ സൊസൈറ്റി ( ബിവിഎസ് ) സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ടുപാറയുടെയും അജിതയുടെയും മകനാണ്. ഇന്നലെ രാവിലെ മൂന്നരെയോടെ പടയണി കണ്ടു മടങ്ങുന്നതിനിടയിൽ കടൂർക്കടവിന് സമീപമായിരുന്ന സംഭവം. ശ്രീശാന്തിനെ സുഹൃത്തുക്കൾ മണിമലയിലെ സകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. കരിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. പെരുമ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹംകോട്ടയം മെഡിക്കൽകോളേജിൽപോസ്റ്റ്‌മോർട്ടത്തിന്‌ശേഷം ബന്ധുക്കൾക്ക്
വിട്ടുനൽകി. സഹോദരി: ശ്രീലക്ഷ്മി. സംസ്‌കാരം ഇന്ന് 2 ന്‌