
പത്തനംതിട്ട : പത്തനംതിട്ട താലൂക്ക് രൂപീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെ.ആർ.ഡി.എസ്.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.നജീം സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ.രാജീവ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മഹേഷ്.ബി ,പി.എസ്.മനോജ് കുമാർ, അനിൽകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേശ്, സംസ്ഥാന ട്രഷറർ ജെ.ഹരിദാസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, എം.ജെ.ബെന്നി മോൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, തുളസീധരൻ നായർ , സരള.എം.കെ എന്നിവരെ ആദരിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ പ്രഭാതഭക്ഷണ വിതരണം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സി.കെ.സജീവ് കുമാർ (പ്രസിഡന്റ്), മഹേഷ്.ബി (സെക്രട്ടറി), സിന്ധുപിള്ള (ട്രഷറർ), മുരളീകൃഷ്ണൻ, കവിത.എസ് (വൈസ് പ്രസിഡന്റുമാർ), ഷിബുലാൽ, അനിൽകുമാർ.എം (ജോയിന്റ് സെക്രട്ടറിമാർ).