മല്ലപ്പള്ളി : കോട്ടാങ്ങലിൽ പാതയോരത്ത് ബലൂൺ വില്പനക്കിടയിൽ അപകടം. രണ്ടു പേർക്ക് പരിക്ക്. പിക്കപ്പ് വാനിൽ ബലൂൺ വിൽക്കുന്നതിനിടെ ഉയർന്ന ബലൂൺ വൈദ്യുത കമ്പിയിൽ തട്ടി തീപിടിച്ച് വാഹനത്തിന് മുകളിൽ പതിച്ചു. വാഹനത്തിന്റെ പടുത കത്തി കച്ചവടക്കാരനായ . ഹരിപ്പാട് സ്വദേശി അസീസ് (50)ന് പരിക്കേറ്റു. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടയുണ്ടായിരുന്നയാൾ ഓടിമാറുന്നതിനിടയിൽ വീണ് പരിക്കേറ്റു. ഇന്നലെ 3.40 നായിരുന്നു അപകടം.