18-mj-job

മല്ലപ്പള്ളി: കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി കുടുംബസംഗമം നടത്തി. കെ.പി.സി സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.റെജി തോമസ്, എബി മേക്കരിങ്ങാട്ട്, കോശി പി സക്കറിയ, സുരേഷ് ബാബു പാലാഴി, സി പി ഓമനകുമാരി, ലാലു തോമസ്, അജിമോൻ കയ്യാലത്ത്, സുബി റിഥേഷ്, അഖിൽ ഓമനക്കുട്ടൻ, അരുൺ ബാബു,സൂരജ് മന്മഥൻ, മാലതി സുരേന്ദ്രൻ,എബ്രഹാം വർഗീസ് പല്ലാട്ട്, പുരുഷോത്തമൻ പിള്ള, ഷാജി വി റ്റി, ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു.