strike

പെരുനാട് : കർഷക തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി അനൂകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ പെരുനാട് വില്ലജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാകമ്മിറ്റി അംഗം കെ. റ്റി. സജി ഉത്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗം റ്റി. റ്റി. ജോയി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡി. ശ്രീകല, പഞ്ചായത്ത്‌ അംഗം രാജം ടീച്ചർ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. സുരേഷ്,, കമ്മിറ്റി അംഗങ്ങളായ പ്രദീപ്‌, ബിജു, തുടങ്ങിയവർ പ്രസംഗിച്ചു.