
റാന്നി : എസ്.എൻ.ഡി.പി യോഗം 3434 -ാം നമ്പർ നാറാണംമൂഴി ശാഖയിലെ 5 -ാ മത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ശാഖയുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി. ഗണപതി ഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ ഉണ്ടായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിൽ ശാഖായോഗം പ്രസിഡന്റ് കെ.എസ് കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം സെക്രട്ടറി ബിജു.ബി സ്വാഗതം പറഞ്ഞു. റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ വസന്തകുമാർ ഉദ്ഘാടനം ചെയ്തു പ്രഫ. സി.കെ ആനന്ദൻ, പ്രമോദ് വാഴാംകുഴി, ലളിതാമണി, പുരുഷോത്തമൻ കണനിൽക്കുന്നതിൽ,ആയുഷ് ബിനു, എന്നിവർ സംസാരിച്ചു. വി.എസ് രാമചന്ദ്രൻ നന്ദി പറഞ്ഞു.