suicid

തിരുവല്ല : വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിലെ ഡി.എഡ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസർഗോഡ് സ്വദേശിയും തിരുവല്ല ഡയറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയുമായ പി.അക്ഷയ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രിയോടെ ഇയാൾ ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലയാളം ഫാക്കൽറ്റി അദ്ധ്യാപികയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടാംവർഷ വിദ്യാർത്ഥികളായ മുപ്പതോളം പേർ കഴിഞ്ഞ കുറെനാളുകളായി സമരം നടത്തുകയായിരുന്നു.