ചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ഗ്രാമ ശാസ്ത്ര ജാഥ പര്യടനം തുടങ്ങി. ശാസ്ത്രജ്ഞൻ വി. ജനാർദ്ദനാചാരി ഉദ്ഘാടനം ചെയ്തു ,മേഖല പ്രസിഡന്റ് ടി. കെ .സുഭാഷ് അദ്ധ്യക്ഷതവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി എം. കെ ശ്രീകുമാറിനു പതാക കൈമാറി. മുരളി കാട്ടൂർ ,കെ. പി. മുരളീധരനാചാരി ,പി .ആർ.വിജയകുമാർ, പി .കെ ശിവൻകുട്ടി , സി. ജി ,തമ്പി, ടി .അനു, തുടങ്ങിയവർ സംസാരിച്ചു.