തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ ധ്വജത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന തേക്ക് മരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത്ത്കുമാർ സന്ദർശിച്ചു. ക്ഷേത്ര മതിലകത്തെ സ്റ്റേജിന്റെ ശോച്യാവസ്ഥ വിലയിരുത്തി. ഉത്സവത്തിന് മുമ്പ് സ്റ്റേജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്സവ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ, സെക്രട്ടറി ബി.ജെ. സനിൽകുമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ പ്രകാശ് കോവിലകം, വേണു വെള്ളിയോട്ടില്ലം,സോമൻ ജി. ഉണ്ണികൃഷ്ണൻ വസുദേവം, എം.എൻ. രാജശേഖരൻ, ലാൽ പ്രകാശ്, ഗോപൻ, വേണു, അരുൺ രാജ്, ഹരിഗോവിന്ദ്, ജയചന്ദ്രൻ, അഖിൽ, ദേവസ്വം ഉദ്യോഗസ്ഥരായ ഹരികുമാർ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.