തിരുവല്ല: കുളക്കാട് കൺവെൻഷൻ 21 മുതൽ 24 വരെ കുളക്കാട് സെന്റ് ജോർജ്ജ് ചാപ്പലിൽ നടക്കും. 21ന് വൈകിട്ട് 5.30ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും. 6 ന് ഫാ. പൗലോസ് പാറേക്കര പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് ഫാ.പി.പി.തോമസ്, ഫാ. റെജി പോൾ, ഫാ. പ്രിൻസ് ചീങ്കലേൽ എന്നിവർ പ്രസംഗിക്കും. ഫാ. ജെറി കുര്യൻ കോടിയാട്ട്, ഫാ. മത്യാസ് കാവുങ്കൽ എന്നിവർ എന്നിവർ അദ്ധ്യക്ഷത വഹിക്കും. നിരണം ഭദ്രാസന സെക്രട്ടറി ഫാ. റോജൻ പേരകത്ത് സമാപന ആശിർവാദം നടത്തുമെന്ന് ജനറൽ കൺവീനർ മാത്യു എബ്രഹാം, ഷെവലിയർ അലക്‌സാണ്ടർ ജേക്കബ്, കമാണ്ടർ മോഹൻദാസ് ചെറിയാൻ, വർഗീസ് പി. വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.