വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ചരിത്ര പുസ്തകം ' പടവുകൾ ' പ്രകാശനം ചെയ്തു. സി.ഡി.എസ്
ചെയർപേഴ്‌സൺ സരിത മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദിലയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബിന്ദുരേഖ, പി.ആർ. വിജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത കുമാരി, ജി. സുഭാഷ് ജി,വാർഡ് മെമ്പർമാരായ പത്മബാലൻ, ജെ. ജയശ്രീ, ജി. ലക്ഷ്മി ലിസി ജോൺസൻ, പ്രസന്ന കുമാരി, തോമസ് ജോസ് അയ്യനേത്ത്, ആതിര മഹേഷ്, മെമ്പർ സെക്രട്ടറി മിനി തോമസ്, കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ചന്ദ്രശേഖരൻ നായർ,ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ സജിത, രേവതി, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജാ മഹേഷ്, ആർ.പി. അക്കൗണ്ടന്റ് ശ്രീജ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.