റാന്നി: ചൊളളനാവയൽ പട്ടികവർഗ കോളനിയെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ തിരഞ്ഞെടുത്തതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 48 കുടുംബങ്ങളാണ് ഇവിടെയുള്ളത് .
കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വ്യക്തിഗത വികസനം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളനിയിലേക്കുള്ള റോഡുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതി, പൊതുസ്ഥലങ്ങളുടെ വികസനം, കമ്മ്യൂണിറ്റി ഹാൾ, സ്വയംതൊഴിൽ പദ്ധതികൾ, വീടുകളുടെ അറ്റകുറ്റപ്പണികൾ , കക്കൂസുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്