പത്തനംതിട്ട: അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം ഇന്ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 10.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ആർ.എസ്.എസ്. പത്തനംതിട്ട വിഭാഗ് സംഘചാലക് മാലക്കര ശശി ഉദ്ഘാടനം ചെയ്യും. എൻ.ടി.യു. വനിതാ വിഭാഗം ജില്ലാ കൺവീനർ എസ്. ഗിരിജ ദേവി അദ്ധ്യക്ഷത വഹിക്കും. 11.30ന് യാത്രയയപ്പ് സമ്മേളനം ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്യും. ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അദ്ധ്യക്ഷത വഹിക്കും. 1.30ന് സംഘടനാ സമ്മേളനം എൻ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ദക്ഷിണമേഖലാ സെക്രട്ടറി ജെ. രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനിതാ ജി. നായർ, സെക്രട്ടറി ജി. സനൽ കുമാർ എന്നിവർ പങ്കെടുത്തു.