
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ സുന്ദര കൗമാരം സുരക്ഷിത കൗമാരം ആരോഗ്യ പരിശോധന ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റ്റി. കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ സതീഷ് പണിക്കർ ക്യാഷ് അവാർഡും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ആരോഗ്യസൂചിക കാർഡും വിതരണംചെയ്തു. സ്റ്റാന്റഡിങ് കമ്മിറ്റി ചെയർമാൻ രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ.രാജൻ, പ്രസന്നകുമാരി, എം.എച്ച് നഹാസ്, ഷാജി കൈപ്പുഴ, ഡോ ഹാംലെറ്റ്, ഹെൽത്ത് ഇൻസ്പക്ടർ ജൂബി തോമസ്, തുടങ്ങിയവർ പങ്കെടുത്തു.