പന്തളം: എസ്. എൻ. ഡി. പി യോഗം 4964-ാം നമ്പർ ഗുരുവർഷം 150 സ്മാരക വിജയപുരം ശാഖയിലെ ശ്രീനാരായണ ഗുരുദേവ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠാ കർമ്മം തിങ്കളാഴ്ച നടക്കും. രാവിലെ 9നും 9.40നും മദ്ധ്യേ തന്ത്രി രഞ്ചു അനന്തഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവബോധാനന്ദ സ്വാമി പ്രതിഷ്ഠ നിർവഹിക്കും. ഇന്ന് രാവിലെ 6ന് ആചാര്യവരണം, 6.30ന് ഗണപതിഹോമം, 9ന് വിശ്വശാന്തി ഹവനം, വൈകിട്ട് 6ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന. നാളെ രാവിലെ 5.30ന് നടതുറക്കൽ, ശാന്തിഹവനം, 6.15ന് ഗുരുപൂജ, 8ന് സമൂഹപ്രാർത്ഥന. തിങ്കളാഴ്ച രാവിലെ 5.30ന് നടതുറക്കൽ, 6ന് ഗണപതിഹോമം, 9.30ന് പ്രതിഷ്ഠാകർമ്മം, അഷ്ടബന്ധം ചാർത്തി കലശാഭിഷേകം, മഹാഗുരുപൂജ, ശ്രീനാരായണ ധർമ്മ പ്രഭാഷണം. 1ന് അന്നദാനം. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ ശാഖായോഗം പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷനാകും. എസ്. എൻ.ഡി. പി.യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് ഗുരുക്ഷേത്രസമർപ്പണം നിർവ്വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ശാഖായോഗം പ്രസിഡന്റ് രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ രേഖ അനിൽ, സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, അനിൽ ഐസൈറ്റ്, എസ്. ആദർശ്, വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗം ഗീതാറാവു, മുട്ടം - തുമ്പമൺ ശാഖാ സെക്രട്ടറി അഖിൽ വാസുദേവ്, ഭുവനേശ്വരം ശാഖാ സെക്രട്ടറി രാമചന്ദ്രൻ, പെരുമ്പുളിക്കൽ ശാഖാ സെക്രട്ടറി രഘു പെരുമ്പുളിക്കൽ, മാമ്മൂട് ശാഖാ സെക്രട്ടറി അനിൽകുമാർ, പടുകോട്ടുക്കൽ ശാഖാ പ്രസിഡന്റ് സജീവൻ, 7-ാം വാർഡ് മെമ്പർ ഷിനുമോൾ ഏബ്രഹാം, 10-ാം വാർഡ് മെമ്പർ ബീനാ വറുഗീസ്, കുടുംബയോഗം ചെയർമാൻ സുകുമാരൻ, കുടുംബയോഗം കൺവീനർ സുനി സുനിൽ, ശാഖാ വൈസ് പ്രസിഡന്റ് ജയശ്രീ, ശാഖാ അംഗം കുമാരി അനഘ ജി., വനിതാസംഘം പ്രസിഡന്റ് തങ്കമണി, വനിതാസംഘം സെക്രട്ടറി സോമവല്ലി, വനിതാസംഘം കമ്മിറ്റിയംഗം അമ്പിളി പ്രകാശ്, ശാഖാ സെക്രട്ടറി വിലാസിനി ടി. കെ. എന്നിവർ സംസാരിക്കും.