ശബരിമല: മണ്ഡല -മകരവിളക്ക് കാലത്ത് തീർത്ഥാടന സർവീസിലൂടെ കെ.എസ്.ആർ.ടി.സിക്ക് 38.88 കോടിയുടെ വരുമാനം ലഭിച്ചു. പമ്പ-നിലയ്ക്കൽ റൂട്ടിൽ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. 64.25 ലക്ഷം പേർ യാത്ര ചെയ്തു. നട അടയ്ക്കുന്ന ഇന്ന് രാത്രി വരെ ചെയിൻ സർവീസുകളും നാളെ പുലർച്ചെ 4വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.