തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 594 പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം 21മുതൽ 25വരെ നടക്കും. 21ന് രാവിലെ ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം.വൈകിട്ട് 3.30ന് ഓപ്പൺ ഓഡിറ്റോറിയം സമർപ്പണം യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് ദേവരാജൻ നടുവിലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സംഘടനാ സന്ദേശം നൽകും. ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാസെക്രട്ടറി സുധീഷ് ഡി, മേൽശാന്തി ഗൗരിശങ്കരം റെജിമോൻ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, പുളിക്കീഴ് ബ്ലോക്ക് മെമ്പർ അരുന്ധതി അശോക്, മെമ്പർമാരായ ചന്ദ്രു എസ്.കുമാർ, സന്ധ്യാമോൾ, ശാഖാ വൈസ് പ്രസിഡന്റ് സുബി വി.എസ് എന്നിവർ പ്രസംഗിക്കും. 7ന് കൊടിയേറ്റ്. എട്ടിന് ഭക്തിഗാനസുധ. 22ന് രാവിലെ 11ന് യൂത്ത്മൂവ്മെന്റ് കേന്ദ്രകമ്മിറ്റിയംഗം ബിബിൻഷാൻ ഗുരുപ്രഭാഷണം നടത്തും. ഒന്നിന് അന്നദാനം. രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 23ന് രാവിലെ 11ന് ഗുരുസേവാ നികേതൻ ട്രസ്റ്റി രാജേന്ദ്രപ്രസാദ് ഗുരുപ്രഭാഷണം നടത്തും. ഒന്നിന് അന്നദാനം. 7.45ന് വഴിപാട് താലം രാത്രി 8.30ന് നാടൻപാട്ട്. 24ന് രാവിലെ 9ന് ദേവീക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയ്ക്ക് തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും.പെരുന്ന സന്തോഷ് തന്ത്രി പണ്ഡാര അടുപ്പിലേക്ക് അഗ്നിപകരും. 10.30ന് പൊങ്കാലനിവേദ്യ സമർപ്പണം. 11ന് ആശാ പ്രദീപ് ഗുരുപ്രഭാഷണം നടത്തും. ഒന്നിന് അന്നദാനം. 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 25ന് ഒന്നിന് മഹാഗുരുപൂജാ പ്രസാദവിതരണം. വൈകിട്ട് ഏഴിന് പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽനിന്ന് താലപ്പൊലി ഘോഷയാത്ര. 12ന് നാടൻപാട്ടുകൾ.