പമ്പ: ശബരിമലയ്ക്ക് പോയ തീർത്ഥാടകരുടെ വാഹനം അട്ടത്തോടിനും ചാലക്കയത്തിനുമിടയിൽ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.