തിരുവല്ല: ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസിന്റെ ലാത്തിയടിയേറ്റ് പരിക്കേറ്റ് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രവീണിനെയും ജില്ലാ സെക്രട്ടറി മേഘയെയും ആന്റോ ആന്റണി എം.പിയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയും സന്ദർശിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മിനിമോൾ ജോയ്, സംസ്ഥാന ഭാരവാഹികളായ സുജാ ജോൺ, അഡ്വ.വിബിതാ ബാബു, ആശ തങ്കപ്പൻ, തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.