മല്ലപ്പള്ളി: കീഴ് വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷിക സമ്മേളനം മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ എം.കെ അദ്ധ്യക്ഷത വഹിച്ചു. യുവസാഹിത്യകാരി ശിവജ.കെ.നായർ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു സുബാഷ് ഉപഹാരംനൽകി. പഞ്ചായത്ത് അംഗങ്ങളായ രോഹിണി ജോസ്, മനീഷ് കൃഷ്ണൻകുട്ടി, മല്ലപ്പള്ളി സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, പ്രിൻസിപ്പൽ പുഷ്പകുമാരി, ഹെഡ്മിസ്ട്രസ് പ്രസന്ന എം.എസ്, രജനി എസ്, പുഷ്പ എൻ, റഷീദാ ബീവി.എസ്, സിസ്റ്റർ തേജസ് മേരി ,സാലി ജോർജ് എന്നിവർ പ്രസംഗിച്ചു.