accident-
അപകടത്തിൽപെട്ട ടിപ്പര്‍ ലോറി

ഇടമുറി: പാറക്കല്ല് ഇറക്കാനായി വന്ന ടിപ്പർ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം.മുക്കട-ഇടമൺ-അത്തിക്കയം റോഡിൽ പാറേക്കടവിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. റോഡിന് സമീപത്തെ വസ്തുവിൽ നിർമ്മാണ ജോലിക്കായി പാറക്കല്ല് എത്തിച്ച ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.കല്ല് ഇറക്കാനായി ഉയർത്തിയതോടെ ഭാരം മൂലം ലോറി റോഡിന്റെ താഴ്ചയിലേയ്ക്ക് പിൻവശം കുത്തി വീഴുകയായിരുന്നു. ആർക്കും പരിക്കില്ല.