ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിൽ മകരഭരണി ദിനത്തിൽ രാവിലെ കന്നി തൂക്കക്കാർ വഴിപാട് തൂക്കത്തിന്റെ അടയാളമുദ്ര യായ വാളമ്പും വില്ലും തൂക്കം ആശാൻമാരിൽ നിന്നും ഏറ്റുവാങ്ങിയതോടെ ഏഴംകുളം തൂക്കത്തിന്റെ മുറപ്രകാരമുള്ള ചടങ്ങുകൾക്ക്‌ ആരംഭമായി. ആദ്യമായി വ്രതനിഷ്ഠകളോടെ തൂക്കം വഴിപാടിന് തയ്യാറെടുക്കുന്നവരാണ് കന്നി തൂക്കക്കാർ.ഇവർ മകരഭരണി നാൾ മുതലാണ് വ്രതാനുഷ്ഠാനം തുടങ്ങുന്നത്.വാളമ്പും വില്ലും ആശാൻമാരിൽ നിന്ന് ഏറ്റുവാങ്ങിയ ഇവർക്ക് ഇനി എല്ലാ ദിവസവും തൂക്കം ആശാൻമാരുടെ നേതൃത്വത്തിൽ തൂക്കപയറ്റ് എന്ന പേരിൽ പ്രത്യേക പരിശീലനം ഉണ്ടാകും. കാഞ്ഞിക്കൽ ആർ ശിവൻ പിള്ള, പുത്തൻ പുരയിൽ ജി ശിവൻ പിള്ള എന്നിവരാണ് തൂക്കം ആശാന്മാർ.