റാന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം റാന്നി ബി.ആർ.സി സംഘടിപ്പിച്ച ത്രിദിന സംരംഭകത്വ നൈപുണി വികസന ശില്പശാല ഐഡിയ '23 കുട്ടികൾക്ക് പ്രചോദനമായി. ക്യാമ്പിന്റെ സമാപന സമ്മേളനം അന്തർ സംസ്ഥാന സംരംഭകനായ പി.വി. ജയൻ ഉദ്ഘാടനം ചെയ്തു. റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായ രാജശ്രീ മോഹനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ.ഷിജിത, പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായ രാജശ്രീ മോഹൻ, ബി.പി.സി ഷാജി എ. സലാം,സി ആർ സി കോഡിനേറ്റർ മാരായ ബിന്ദു എബ്രഹാം, സൈജു സക്കറിയ ,ആർ പി മാരായ രാജേഷ് പി , ബിജോ ജി മാത്യു എന്നിവർ സംസാരിച്ചു. സംരംഭകരായ സതീഷ് എസ്. പിള്ള, വി.ബി. ദിവ്യ, ബെൻസൻ തോമസ് ജോർജ് കുട്ടികളുമായി സംസാരിച്ചു.