മാന്നാർ : ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ വൻ വിജയമാക്കുമെന്ന് എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അഭിപ്രായപ്പെട്ടു. കുട്ടംപേരൂർ ശാഖാ ഗുരുക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ മാന്നാറിൽ സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ എല്ലാ ശ്രീനാരായണീയരുടെയും സജീവസാന്നിദ്ധ്യം ഉണ്ടാകുമെന്നും അനിൽ.പി. ശ്രീരംഗം പറഞ്ഞു. യൂണിയൻ അഡ്. കമ്മിറ്റിയംഗം ഹരിപാലമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൻ ഉളുന്തി, പി. ബി.സൂരജ്, പുഷ്പാ ശശി കുമാർ, മാന്നാർ മേഖല ചെയർമാൻ സതീശൻ മൂന്നേത്ത്, കൺവീനർ സുധാകരൻ സർഗം, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനു രാജ്, യൂത്ത് മൂവ്‌മെന്റ് മേഖലാ ചെയർമാൻ വിഷ്ണു പ്രസാദ്, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ സുജാത നുന്നു പ്രകാശ്, ട്രഷറർ പ്രബദ രാജപ്പൻ,വനിതാ സംഘം മേഖലാ ട്രഷറർ സുജാത, യൂണിറ്റ് സെക്രട്ടറി ഗിരിജ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ശാഖ പ്രസിഡന്റ് കെ.എൻ രാജൻ കുറ്റിയിൽ സ്വാഗതവും ശാഖാ സെക്രട്ടറി ഡി. പ്രശാന്തൻ കൃതജ്ഞതയും പറഞ്ഞു.