ചെങ്ങന്നൂർ : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ നിന്ന് 50000 പേരെ പങ്കെടുപ്പിക്കാൻ ബി.ജെ.പി ലോക്സഭ മണ്ഡല നേതൃയോഗം തീരുമാനിച്ചു. പദയാത്ര ഫെബ്രുവരി 07ന് വൈകിട്ട് 3ന് ചെങ്ങന്നൂരിൽ നിന്ന് ആരംഭിച്ച് കാരയ്ക്കാട് സമാപിക്കും. കേന്ദ്രമന്ത്രിമാർ, ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ചെങ്ങന്നൂർ മണ്ഡലം ഓഫീസിൽ ചേർന്ന ലോക് സഭ മണ്ഡല നേതൃയോഗം കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ അദ്ധ്യക്ഷനായി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. രാജി പ്രസാദ്,ജി. ഗോപിനാഥ്, കെ. ജി രാജ് മോഹൻ, ബി.കൃഷണകുമാർ,അഡ്വ. വയക്കൽ സോമൻ, അഡ്വ. ശ്യാം കൃഷ്ണൻ, പി. കെ വാസുദേവൻ,ടി. കെ അരവിന്ദാക്ഷൻ,
സജു ഇടക്കല്ലിൽ, കെ. സഞ്ചു, രാജേശ്വരി രാജേന്ദ്രൻ ,കലാരമേശ് തുടങ്ങിയവർ പ്രസംഗിച്ചു.