cmc
ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പഴകിയ ആഹാര സാധനങ്ങളും ക്ലീന്‍ സിറ്റി മാനേജര്‍ എല്‍.സലിം, നഗരസഭാ സെക്രട്ടറി എം.എസ്.ശ്രീരാഗ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ്.ശ്രീവിദ്യ, പ്രീത ചന്ദ്രന്‍ എന്നിവര്‍ സമീപം

ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി പ്ലാസ്റ്റിക് ഉത്പന്നങ്ങളും പഴകിയ ആഹാരസാധനങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ 4 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മൂന്ന് ഹോട്ടലുകൾക്കും ഒരു ബേക്കറിയ്ക്കുമെതിരെയാണ് നിയമ നടപടി സ്വീരിച്ചത്. 1200 പേപ്പർ കപ്പുകൾ, രണ്ടര കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, കാലപ്പഴക്കം ചെന്ന ആഹാര സാധനങ്ങൾ, എണ്ണകൾ, കാലാവധി കഴിഞ്ഞതും, കാലാവധി രേഖപ്പെടുത്താത്തതുമായ പാക്കറ്റിലുള്ള ആഹാര സാധനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്ലീൻ സിറ്റി മാനേജർ എൽ.സലിം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എസ് ശ്രീവിദ്യ, കെ.എസ് ഐവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും തട്ടുകടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും രാത്രിയും പകലും പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ എൽ.സലിം അറിയിച്ചു.