റാന്നി: പമ്പാ നദിയിലെ മാടമൺ വള്ളക്കടവിൽ നടപ്പാലമെങ്കിലും ഉയരുമോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ചോദ്യം. മാടമൺ ശ്രീനാരായണ കൺവെൻഷൻ മുൻ നിറുത്തി ഇതേ സ്ഥലത്തു വലിയ വാഹനങ്ങൾ കടന്നു പോകുന്ന പാലം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടന്നു പോയെങ്കിലും ഇതുവരെയും എങ്ങും എത്തിയില്ല. പദ്ധതി ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്. വയ്യാറ്റുപുഴ – പൊതീപ്പാട് റോഡ് പാക്കേജിൽ മാടമൺ - വള്ളക്കടവ് പാലവും ഉൾപ്പെടുത്തിയിരുന്നത്. പമ്പാ നദിയിലെ മാടമൺ തെക്ക്, വടക്ക് കരകളെ ബന്ധിപ്പിക്കുന്ന കടവാണിത്. വർഷത്തിൽ 12 മാസവും കടത്തുള്ള ഏക കടവുമാണിത്. മുക്കം, അലിമുക്ക്, അടിച്ചിപ്പു ഴ, വലിയകു ളം, നിരപ്പുപാറ കച്ചേരിത്തടം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കു ന്നവർ പു റം നാ ടു കളു മാ യി ബന്ധപ്പെ ടു ന്നത് മാടമൺ വള്ളക്കടവ് കടന്ന് ശബരി മല റോഡി ൽ എത്തിയാണ്. വടശേരിക്കര, പെരുനാട് എന്നിവിടങ്ങളിലേക്ക് ബസിൽ യാത്ര ചെയ്യണമെങ്കിലും വള്ളക്കടവ് ജംഗ്ഷനിൽ എത്തണം. മഴക്കാലത്ത് സ്കൂ ൾ, കോളേജ് വിദ്യാർത്ഥികളും ജോലിക്കാരുമെല്ലാം കടത്തു വള്ളത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. പമ്പാനദിയി ൽ തുടരെ ജലനിരപ്പ് ഉയരുന്നതിനാൽ മിക്ക ദിവസങ്ങളിലും യാത്ര തടസപ്പെ ടും . പിന്നീട് ബംഗ്ലാം കടവ് വഴി കിലോ മീറ്ററുകൾ ചുറ്റിയാണ് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ യാത്ര നടത്തുന്നത്. മാടമൺ - വള്ളക്കടവി ൽ പാലം നിർമി ക്കണമെ ന്ന ആവശ്യ ത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിയെത്തുന്ന സർക്കാരുകൾക്കു മുന്നിൽ പലതവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂലമായ നടപടി ഉണ്ടാകുന്നി ല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.