മെഴുവേലി : എസ്.എൻ.ഡി.പി യോഗം 80-ാം മുട്ടത്തുകോണം ശാഖയുടെ പോഷക സംഘടനയായ 841-ാം നമ്പർ വനിതാ സംഘത്തിന്റെ 2019 മുതൽ 2024 വരെയുള്ള വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് ഉച്ചയ്ക്ക് 3ന് മുട്ടത്തുകോണം ഗുരുമന്ദിരത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്യും. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സരസമ്മ മുരളീധരൻ വാർഷിക റിപ്പോർട്ടും കണക്ക് അവതരണവും നടത്തും. വനിതാ സംഘം പ്രസിഡന്റ് കോമളം മുരളീധരൻ, യൂണിയൻ കൗൺസിലർമാരായ പ്രസന്നകുമാർ, രണേഷ്, മൈക്രോ കോ-ഓർഡിനേറ്റർ കെ.ആർ സലിലനാഥ്, യൂണിയൻ വനിതാ സംഘം എക്സി.അംഗം ഗീത സദാശിവൻ, രാജശ്രീ പ്രസന്നൻ എന്നിവർ സംസാരിക്കും.