അടൂർ: ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 4.30ന് ഭദ്രകാളി സുപ്രഭാതം, പള്ളിയുണർത്തൽ, 5ന് അഷ്ട്രദ്രവ്യ ഗണപതിഹോമം, 8ന് ദേവീഭാഗവത പാരായണം, 10ന് വിശേഷാൽ പൂജകൾ, ഉച്ചപൂജ, നൂറും പാലും. വൈകിട്ട് 5.30ന് സോപാന സംഗീതം, 6.45ന് പുഷ്പാഭീഷേകം, 7ന് ഭഗവതിസേവ, അത്താഴപൂജ, 7.15ന് നൃത്തസന്ധ്യ, 8ന് കളമെഴുത്തുംപാട്ടും, 9ന് ഗാനമേള എന്നിവ നടക്കും. സമാപന ദിനമായ നാളെ പതിവ് പൂജകൾക്കു പുറമെ രാവിലെ 9ന് മഹാമൃത്യുഞ്ജയ ഹോമം, കളഭാഭീഷേകം, ഉച്ചപൂജ, മലയൂട്ട്, വൈകിട്ട് 3ന് കെട്ടുകാഴ്ച, 5.30ന് ചാക്യാർകൂത്ത്, 6.30ന് ദീപാരാധന, ദീപകാഴ്ച, കളമെഴുത്തും പാട്ടും, രാത്രി 10ന് അത്താഴപൂജ, വടക്കുംപുറത്ത് കളത്തിൽ വലിയ ഗുരുതി എന്നിവ നടക്കും.