
അടൂർ: നിർമ്മതി കേന്ദ്രം നടത്തുന്ന വർക്കുകളെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് അടൂർ നിയോജക മണ്‌ഡലം കമ്മിറ്റി കൺവീനർ പഴകുഴം ശിവദാസൻ ആവശ്യപ്പെട്ടു. 8 ശതമാനം കമ്മിഷൻ നിർമ്മതി കേന്ദ്രം എടുത്തിട്ട് വർക്ക് നൽകുന്ന എം.എൽ.എയ്ക്ക് സ്വീകാര്യനായ വ്യക്തികൾക്ക് ടെൻഡർ നൽകാതെ കൈമാറുന്ന പണികൾ അഴിമതിക്ക് കളമൊരുക്കും. പെരിങ്ങനാട് വില്ലേജ് ആഫീസ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവൃത്തികളിൽ അഴിമതി നടന്നിട്ടുണ്ടെന്നും അത് സമഗ്രമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും റവന്യൂ വകുപ്പിന്റെ കീഴിലുള്ള അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും പഴകുളം ശിവദാസൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.