
പത്തനംതിട്ട : നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: ബിരുദം, ടെക്‌നോളജി ആൻഡ് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പ്രദേശികഭാഷയിൽ പ്രാവീണ്യം, സമീപവാസികൾക്ക് മുൻഗണന. പ്രായം: 2024 ജനുവരി ഒന്നിന് 36 വയസിൽ കൂടാൻ പാടില്ല. അപേക്ഷകൾ ലഭിക്കേണ്ട മേൽവിലാസം: പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, കാപ്പിൽ ആർക്കേഡ്, ഡോക്ടേഴ്‌സ് ലെയിൻ, പത്തനംതിട്ട. ഫോൺ: 9188959620