anil

പത്തനംതിട്ട: സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന സ്‌പോർട്‌സ് സമ്മിറ്റിന്റെ പ്രചരണാർത്ഥം നടക്കുന്ന സൈക്കിൾ തോണിന് ജില്ലയിൽ വരവേൽപ്പ് നൽകി. സാമൂഹിക സാംസ്‌കാരിക കായിക മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. തിരുവല്ല, പന്തളം എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. തിരുവല്ലയിൽ നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ സന്ദേശം നൽകി