
റാന്നി റാന്നി ബ്ലോക്ക് പഞ്ചായത്തും പെരുനാട് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് രോഗി ബന്ധു സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പെരുനാട് വൈസ് പ്രസിഡന്റ് ശ്രീകല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്യാം, സുകുമാരൻ, വാർഡ് അംഗം രാജം, മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി, ജില്ലാ പാലിയേറ്റിവ് കോർഡിനേറ്റർ അനു അലക്സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു.