പത്തനംതിട്ട: ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ആതിര മോഹൻ . ജില്ലാ രാജി പി.രാജപ്പൻ, പ്രകാശ് പി സാം, ഡോ.സാറ നന്ദന മാത്യു, അനു അലക്‌സ് എന്നിവർ പങ്കെടുത്തു. സ്വാന്തന പരിചരണത്തിന്റെ ഗുണഭോക്തക്കളായ 25 പേർക്ക് വീൽചെയറും 14 പേർക്ക് എയർബെഡ്, കസേര തുടങ്ങിയ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഈ വർഷത്തെ പദ്ധതിയിൽ ഹോമിയോ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയുടെ പ്രോജക്ടാണ് നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കും വൃദ്ധജനങ്ങൾക്കുമായുള്ള പാലിയേറ്റീവ് പ്രവർത്തനം ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിയിൽ 250 പേർക്ക് സ്വാന്തനപരിചരണം നൽകുന്നു. ജില്ലാ ഹോമിയോ ആശുപത്രിയിൽ നിന്ന് ജീവനക്കാരും വോളന്റിയർമാരും ഇവരുടെ വീടുകളിലെത്തി പരിചരണം നൽകുന്നത്.