ചെങ്ങന്നൂർ : കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി ആർ.സുരേഷ് വിധിച്ചു. വെൺമണി കോടുകുളഞ്ഞികരോട് സാംജിത്ത് ഭവനിൽ സാംജിത്ത് (24) ആണ് കേസിലെ പ്രതി. 2022ൽ ആണ് സംഭവം. പ്രതിയുടെ ബന്ധുവീട്ടിൽ വച്ച് നാലരവയസുകാരിക്കും രണ്ടര വയസുകാരിക്കും നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ആർ.രാജേഷ് കുമാർ ഹാജരായി.