avanippara

കോന്നി : കോന്നി മണ്ഡലത്തിലെ രണ്ട് പട്ടികവർഗ കോളനികളുടെ വികസനത്തിനായി രണ്ടുകോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ പട്ടികവർഗ കോളനിക്കും ചിറ്റാർ ഗ്രാമപഞ്ചായത്തിലെ പാമ്പിനി പട്ടികവർഗ കോളനിക്കുമാണ് സംസ്ഥാന സർക്കാരിന്റെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. വനത്തിനുള്ളിലെ ആവണിപ്പാറ കോളനിയുടെ സമഗ്രവികസനത്തിനാണ് വഴി തുറക്കുന്നത്. വൈദ്യുതി ഇല്ലാതിരുന്ന ആവണിപ്പാറ കോളനിയിൽ ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിലൂടെ ഭൂഗർഭ കേബിൾ സംവിധാനത്തിലൂടെ വൈദ്യുതി എത്തിച്ചിരുന്നു. ചിറ്റാർ പഞ്ചായത്തിലെ ഒന്നാംവാർഡിൽ വനത്തിനോട് അതിർത്തി പങ്കിടുന്ന പാമ്പിനി കോളനിയുടെയും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്
പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ