22-anpoli1
കഴിഞ്ഞ20 വർഷക്കാലമായി ഒയാസിസ് ക്ലബ്ബ് ജീവകാരുണ്യ യൂണിറ്റ് നടത്തിവരുന്ന പെരുമ്പുളിക്കൽ മൈനാപള്ളി അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ചാണ് അൻപൊലി മഹോത്സവം നടത്തുന്നത്.

പന്തളം: കഴിഞ്ഞ 20 വർഷക്കാലമായി ഒയാസിസ് ക്ലബ് ജീവകാരുണ്യ യൂണിറ്റ് നടത്തിവരുന്ന പെരുമ്പുളിക്കൽ മൈനാപള്ളി അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ച് അൻപൊലി മഹോത്സവം നടത്തി. ഭഗവത് പാരായണം സമൂഹസദ്യ, ദീപാരാധന, പന്തളം സഹോദരിമാരുടെ തിരുവാതിര, അഭിലാഷ് നാരങ്ങാനം അവതരിപ്പിച്ച സംഗീത നിശ, സ്വീകരണ ഘോഷയാത്ര, അൻപൊലി പന്തലിൽ ദേവിയുടെ എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം പന്തിരു നാഴി വിതരണം എന്നിവയും നടന്നു.