പന്തളം: റോഡിലും കാവിനും സമീപവും മാലിന്യം തള്ളുന്നതായി പരാതി. കടയ്ക്കാട് - തെക്ക് - ആനിക്കനാട് കാവിനുംസമീപവും ഇതുവഴിയുള്ള റോഡിന്റെ സൈഡിലുമാണ് കക്കൂസ് മാലിന്യങ്ങൾ രാത്രിയിൽ തള്ളുന്നത്.. നേരത്തെ ഈ ഭാഗങ്ങളിൽ കൊഴിക്കടയിൽ നിന്നുള്ള മത്സ്യമാംസങ്ങളുടെയും അവശിഷ്ടങ്ങളും തള്ളുന്നതും പതിവായിരുന്നു. ദുർഗന്ധം കാരണം യാത്രക്കാരും സമീപവാസികളും നഗരസഭയിലും പൊലീസിലും മുമ്പ് പരാതി നൽകുകയും മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കരുതെന്ന് കാട്ടി നഗരസഭ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആയില്യ ദിവസങ്ങളിൽ സർപ്പ പൂജയും മറ്റും നടത്തിവരുന്ന അനിക്കനാട്ട് കുടുംബവക കാവാണിത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.