convention-
ആല കൺവെൻഷന്റെ ഭാഗമായുള്ള കൊടിയേറ്റ് ഇടവക വികാരി ഫാ.കോരുത് ചെറിയാൻ നിർവഹിക്കുന്നു

ചെങ്ങന്നൂർ: പേരിശ്ശേരി സെന്റ് മേരിസ് വലിയ പള്ളിയുടെ ആലായിൽ പ്രവർത്തിച്ചുവരുന്ന ആല പേരിശ്ശേരി എം.ജി.എം സൺ‌ഡേസ്കൂളിന്റ ആഭിമുഖ്യത്തിൽ 73-ാമത് ഓർത്തഡോൿസ്‌ കൺവെൻഷനു ആല മാർ ഗ്രീഗോറിയോസ് നഗറിൽ തുടക്കമായി. കൺവെൻഷൻ ഇന്ന് വൈകിട്ട് ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ഉദ്ഘാടനം ചെയ്യും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രസംഗങ്ങൾക്ക് ഫാ.ഡോ.ഫെലിക്സ് യോഹന്നാൻ, മിന്റ മറിയം വർഗീസ്, ഫാ.പി.കെ വർഗീസ് എന്നിവർ നേതൃത്വം നൽകും. കൺവെൻഷന്റെ ഭാഗമായുള്ള കൊടിയേറ്റ് ഇടവക വികാരി ഫാ.കോരുത് ചെറിയാൻ നിർവഹിച്ചു.