shahul-hameed
ഷാഹുൽ ഹമീദ്

കോന്നി : മുള വെട്ടാൻ ഇറങ്ങിയ ഗൃഹനാഥനെ ഷോക്കേ​റ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുളന്തറ ചരിവുപുരയിടത്തിൽ (നെഹലാ മനസിലിൽ ) ഷാഹുൽ ഹമീദ് (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. മുളന്തറ ഗോളം കുരിശിനു സമീപത്തെ ഇടറോഡിനു സമീപത്തെ കാടുപിടിച്ചു കിടക്കുന്ന വസ്തുവിൽ 11 കെ.വി.ലൈനിന് താഴെയാണ് മൃതദേഹം കണ്ടത്. വെട്ടിയ മുള ലൈനിൽ തട്ടി ഷോക്കേറ്റതാകമെന്നാണ് കരുതുന്നത്. ഷാഹുൽ ഹമീദിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാ​റ്റി. ഭാര്യ : നൂർജഹാൻ, മകൾ : നെഹന.