പന്തളം : കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ എം.കെ. മോഹൻദാസിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. പ്രസിഡന്റ് പന്തളം പ്രഭ അദ്ധ്യക്ഷനായിരുന്നു. ആനന്ദീരാജ് ,കൃഷ്ണകുമാർ കാരയ്ക്കാട്, കെ എൻ ശ്രീകുമാർ പി എൻ കൃഷ്ണപിള്ള, ഡോ. രതീഷ് കുമാർ, എസ് അരുൺ, എം കെ മോഹൻദാസ്, വിനോദ് മുളമ്പുഴ, അനൂപ് വളളിക്കോടൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കവിയരങ്ങും നടന്നു.