പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് തുമ്പമൺ, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. തുമ്പണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ആൻസി മേരി അലക്‌സ്, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത റാവു, പി.ആർ.ഒ ജോളി മാത്യു, എച്ച്. ബിമൽ ബുഷൺ എന്നിവർ സംസാരിച്ചു.

വല്ലനയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എസ്. അനീഷ് മോൻ മുഖ്യസന്ദേശം നൽകി. മെഡിക്കൽ ഓഫീസർ ഡോ.ഷീജ, പി.ആർ.ഒ സുമിത അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.