
മല്ലപ്പള്ളി : ശ്രീരാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ വേളയിൽ വിപുലമായ പരിപാടികൾ ജില്ലയിൽ നടക്കും. ജില്ലയിലെ 361 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും വൈകിട്ട് ദീപക്കാഴ്ച നടക്കും. 386 സ്ഥലങ്ങളിൽ പ്രാണപ്രതിഷ്ഠ ലൈവ് ടെലികാസ്റ്റ് കാണിക്കും. രാമായണ പാരായണം, ഭജൻസ് , പ്രഭാഷണം, കർസേവകരെ ആദരിക്കൽ, അന്നദാനം എന്നിവ ഈ കേന്ദ്രങ്ങളിൽ നടക്കും. ഇവ കൂടാതെ രാമജന്മഭൂമി തീർത്ഥ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ ശ്രീരാമകൃഷ്ണാശ്രമം വള്ളിക്കോട്, തിരുവല്ല , ഋഷിഞ്ജാന സാധനാലയം കല്ലറക്കടവ്, അമൃതാനന്ദമയി മഠം തിരുവല്ല ,മല്ലപ്പള്ളി എന്നീ കേന്ദ്രങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലാകെ 213 കോളനികളിൽ സമ്പർക്കം പൂർത്തിയാക്കിക്കഴിഞ്ഞു. 536 പ്രമുഖ വ്യക്തികൾക്ക് അക്ഷതം വിതരണം ചെയ്തു. ജില്ലയിലാകെ 67 കർസേവകരെ ആദരിച്ചു. ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺമോഹൻ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതായി അറിയിച്ചു.