തിരുവല്ല: അയോദ്ധ്യയിൽ രാമവിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന മുഹൂർത്തത്തിൽ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും നടുവാനുള്ള ചന്ദന വൃക്ഷത്തെകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 'അമരം രാമം' എന്ന പേരിൽ ജില്ലയിലെ 51 ക്ഷേത്രങ്ങളിൽ വൃക്ഷത്തൈകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം 1153-ാം നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ പരിസ്ഥിതി സംരക്ഷണസമിതി ജില്ലാസംയോജകൻ കെ. രംഗനാഥ് കൃഷ്ണ നിർവ്വഹിച്ചു. നെടുമ്പ്രം ശാഖാ പ്രസിഡന്റ് ടി.സജിമോൻ വൃക്ഷത്തൈ ഏറ്റുവാങ്ങി. പരിസ്ഥിതി പ്രവർത്തകൻ വി.ഹരിഗോവിന്ദ് ചടങ്ങിൽ അദ്ധ്യക്ഷനായി. പരിസ്ഥിതി സംരക്ഷണസമിതി ജില്ലാസമിതി അംഗം അഭിജിത്ത് അഭിരാമം, ശാഖാ സെക്രട്ടറി ശിവൻ മടയ്ക്കൽ, രവിവാര പാഠശാല ഭാരവാഹികളായ ജ്യോതി, അനിത സജി, ഇന്ദിര ഷാജി, തുളസിഭായി, പ്രമീള, പ്രസീന എന്നിവർ പങ്കെടുത്തു.