periga

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് രാവിലെ 8.15 നും 9.43നും മദ്ധ്യേ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. രാവിലെ ആറിന് ആചാര്യശ്രേഷ്ഠരെ സ്വീകരിക്കൽ, 7.45ന് മരപ്പാണി, കലശാലങ്കാര പ്രദിക്ഷിണം, ഇരുകോൽ പഞ്ചാരിമേളം. അവതരണം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും. പുനഃപ്രതിഷ്ഠയ്ക്കു ശേഷം അഷ്ടബന്ധകലശം, കലശാഭിഷേകം, സ്തൂപികാപ്രതിഷ്ഠ, കലശാഭിഷേകം, ഉപദേവതാപ്രതിഷ്ഠ. 12.30ന് അന്നദാനം. വൈകിട്ട് അഞ്ചിന് വച്ചു നമസ്കാരം. 6.45 മുതൽ ശ്രീകോവിൽ സമർപ്പണ സമ്മേളനം. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ മുഖ്യാതിഥിയാകും. ക്ഷേത്രം പ്രസിഡന്റ് വികാസ് ടി.നായർ അദ്ധ്യക്ഷനാകും. 9.30 മുതൽ സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ്. പഴയ ശ്രീകോവിൽ പൂർണ്ണമായും ഇളക്കി പുതിയ തേക്കിൻ തടിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. പുനഃപ്രതിഷ്ഠ കഴിഞ്ഞ് 41-ാം ദിവസം വിശേഷാലുള്ള കർപ്പൂരാദികലശം നടക്കും. മാർച്ച് 1, 2 തീയതികളിലായി നവീകരണകലശവും നടക്കും.