partha

അടൂർ : പാർത്ഥസാരഥി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് ഭക്തിസാന്ദ്രമായ കൊടിയിറക്കം.ഇന്നലെ വൈകിട്ട് 4 ന് കൊടിയറക്കിയശേഷം ആറാട്ടിനായി ഗജരാജൻ മൗട്ടത്ത് രാജേന്ദ്രൻ ഭഗവാന്റെ തിടമ്പ് മസ്തകത്തിലേക്ക് ഏറ്റുവാങ്ങി. പഞ്ചവാദ്യം, പഞ്ചാരിമേം, ശിങ്കാരിമേം എന്നിവയുടെ അകമ്പടിയോടെ കരുവാറ്റ വഴി ചേന്ദംപള്ളിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി പ്രത്യേക പൂജ നടത്തി. തിരിച്ച് എം. സി റോഡ് വഴി എൻ. എസ്. എസ് ഒാഫീസിന് മുൻവശത്തേയും പാർത്ഥസാരഥി ക്ഷേത്ര ജംഗ്ഷനിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ ക്ഷേത്രക്കുളത്തിൽ തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഭഗവാന്റെ തിരുആറാട്ടു നടന്നു. ക്ഷേത്രകുളത്തിന് മൂന്ന് വശവും ആറാട്ട് ദർശിക്കാൻ നൂറ് കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ആറാട്ടിന് ശേഷം ഭഗവത് ചൈതന്യം അടങ്ങുന്ന ആറാട്ട് വിഗ്രഹം കുളക്കടവിൽ പ്രത്യേക പൂജ നടത്തിയ ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി മൂലവിഗ്രഹത്തിലേക്ക് ദേവചൈതന്യം ആവാഹിച്ചു. തുടർന്ന് ഗാനമേളയും നടന്നു.