ചെങ്ങന്നൂർ: പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ സവിശേഷതകളുള്ള നേതാവായിരുന്നു അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ അഡ്വ.കെ.കെ രാമചന്ദ്രൻ നായരെന്നും യോഗ്യതയുണ്ടായിട്ടും പാർട്ടിയിൽ വലിയ ഉയരങ്ങളിൽ എത്താൻ കെ.കെ ആറിന് കഴിഞ്ഞിട്ടില്ലെന്നും മുൻ മന്തി ജി.സുധാകരൻ അനുസ്മരിച്ചു. ചെങ്ങന്നൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ കെ.കെ ആറിന്റെ ആറാമത് ചരമവാർഷിക ദിനാചരണം ചെങ്ങന്നൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർഗവേദി പ്രസിഡന്റ് ഡോ.ആർ രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. എം.എൻ പി.നമ്പൂതിരി, എബി കുര്യാക്കോസ്, ഡി.വിജയകുമാർ, പി.കെ രവീന്ദ്രൻ, അഡ്വ.തോമസ് ഫിലിപ്പ്, വി.ആർ.ഗോപാലകൃഷ്ണൻ നായർ,പ്രൊഫ.കെ.കെ വിശ്വനാഥൻ,കെ.ആർ പ്രസന്നകുമാർ, വി.എസ് ഗോപാലകൃഷ്ണൻ അഡ്വ.വിജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു .