mlaave
കോട്ടയിൽ ഇന്നലെ കാണപ്പെട്ട മ്ലായ്യാവ് കനാൽ നീന്തി കരയിലേക്ക് കയറുന്നു

ചെങ്ങന്നൂർ: കോട്ടയിൽ ഇന്നലെ രാവിലെ കണ്ടെത്തിയ മ്ലാവിനെ നാട്ടുകാർ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ

ക്ഷീരകർഷകനായ മയ്യാവിൽ പുത്തൻവീട്ടിൽ ടി.വി രവീന്ദ്രനെ മ്ലാവ് ഇടിച്ചു ഇടിച്ചുവീഴ്ത്തി. രവീന്ദ്രന്റെ മുഖത്തിനും കാലിനും പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എലിമുക്ക് സ്കൂളിന്റെ മതിലിൽ നിന്ന് ചാടിയ മ്ലാവിന്റെ കാലിന് പരിക്കേറ്റു. എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ

മുൻ പഞ്ചായത്തംഗം എസ്.വി ശ്രീകുമാർ അറിയിച്ചതനുസരിച്ച് മ്ലാവിന്റെ കൈകാലുകളും മുഖവും ബന്ധിച്ച് നാട്ടുകാരുടെ സഹായത്തോടെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. 200 കിലോയിലധികം തൂക്കം വരും മ്ലാവിന്. കോട്ട, കുടയ്ക്കാമരം, പച്ചക്കാട് ഭാഗത്ത് മണ്ണെടുപ്പ് ആരംഭിച്ചതോടെ നിരവധി വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതായി സമീപവാസികൾ പറഞ്ഞു.