meladath

അടൂർ : അടൂർ മേലേടത്ത് കുടുംബയോഗം 28-ാമത് വാർഷികസമ്മേളനം അടൂർ ലയൺസ് ക്ലബ് ഹാളിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കുടുംബയോഗം പ്രസിഡന്റ് ഉമ്മൻ വർഗീസ് അദ്ധ്യക്ഷനായിരുന്നു. ടി .കെ മാത്യു മുഖ്യസന്ദേശം നൽകി.ലിസൺ കെ ജോർജ്, കുഞ്ഞമ്മ ബാബു, അന്നമ്മ ഏബ്രഹാം, എം .പി ഷാജി,സൂസി ജോസഫ്, ശോഭ തോമസ്, ടി .കെ അലക്സാണ്ടർ, ടി.ബാബു, കെ.കെ മത്തായിക്കുട്ടി, പി .സി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.പഠന ക്ലാസ് ഉദ്ഘാടനം റവ വർഗീസ് ജോൺ നിർവഹിച്ചു. എൻഡോവ്മെന്റുകളുടെ വിതരണവും സ്നേഹവിരുന്നും ഒപ്പം നടന്നു.